Quantcast

പാലക്കാട് പന്നിയങ്കരയിൽ ടോൾ നിരക്ക് വർധിപ്പിക്കുന്നു; പ്രതിഷേധവുമായി നാട്ടുകാർ

സമീപ പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്കുള്ള സൗജന്യ യാത്രയും പിന്‍വലിച്ചേക്കും

MediaOne Logo

Web Desk

  • Published:

    28 March 2024 11:26 AM IST

panniyankara toll plaza
X

പന്നിയങ്കര ടോള്‍ പ്ലാസ

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ 1 മുതല്‍ ടോള്‍ നിരക്കില്‍ വർധന ഏര്‍പ്പെടുത്തും. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുള്ള യാത്രക്കും മാസപ്പാസിനും നിരക്കുയരും.

ഇതിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രാദേശിക സംഘടനകളുടെ തീരുമാനം. പണികള്‍ പൂര്‍ത്തിയാക്കാതെയാണ് ടോൾ നിരക്ക് വർധിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

കുതിരാന്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയാകാത്തതിലെ പ്രതിഷേധം നിലനില്‍ക്കെയാണ് ടോള്‍ ഉയര്‍ത്താനുള്ള തീരുമാനം. ടോളിന് സമീപത്തെ പഞ്ചായത്തുകളിലെ യാത്രക്കാര്‍ക്ക് അനുവദിച്ച സൗജന്യ പാസും ഉടന്‍ പിന്‍വലിച്ചേക്കും.

നിലവിൽ കാറുകൾക്ക് 75 രൂപയാണ് നിരക്ക്. ഇത് 80 രൂപയാക്കും. മടക്ക യാത്രയുണ്ടെങ്കിൽ 115ൽ നിന്ന് 120 രൂപ നൽകണം.

TAGS :

Next Story