Quantcast

മൻസൂർ വധക്കേസില്‍ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിൽ

കൃത്യത്തിന് നേതൃത്വം കൊടുത്ത വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    15 April 2021 2:28 PM GMT

മൻസൂർ വധക്കേസില്‍ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിൽ
X

മൻസൂർ വധക്കേസില്‍ മുഖ്യ പ്രതിയടക്കം 2 പേർകൂടി അറസ്റ്റിൽ. മൻസൂറിനെ ബോംബെറിഞ്ഞയാളാണ് ഇപ്പോള്‍ പിടിയിലായവരില്‍ ഒരാള്‍. പുല്ലൂക്കര സ്വദേശി വിപിനാണ് ബോംബെറിഞ്ഞത്. കൃത്യത്തിന് നേതൃത്വം കൊടുത്ത വിപിൻ, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഇരുവരും മോന്താൽ പാലത്തിനടുത്തായി ഒളിവിൽ കഴിയുകയായിരുന്നു. കേസിൽ ഇതുവരെ 7 പേർ അറസ്റ്റിലായി.

TAGS :

Next Story