Quantcast

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി

സംഭവത്തിൽ പങ്കില്ലെന്നും തങ്ങളെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു

MediaOne Logo

Web Desk

  • Published:

    18 May 2024 11:38 AM GMT

Panthirankav dowry harassment case
X

കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് അപേക്ഷ നൽകിയത്. കേസ് മെയ്‌ 20ന് കോടതി പരിഗണിക്കും.

പരാതിക്കാരി ആദ്യം അമ്മയുടെയും സഹോദരിയുടെയും പേര് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഇവരുടെ പേര് വരുന്നത്. ഇതൊരു മുറിയിൽ രാത്രിയിൽ നടന്ന സംഭവമാണ്. സംഭവത്തിൽ യാതൊരു അറിവില്ലെന്നും എന്നിട്ടും തങ്ങളെ പ്രതികളാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ഇവർ ജാമ്യാപേക്ഷയിൽ പറയുന്നത്.

അമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും അതിനാൽ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ നീക്കം ചെയ്യണമെന്നും അപേക്ഷയിൽ പറയുന്നുണ്ട്.

TAGS :

Next Story