Quantcast

കാഫിർ സ്ക്രീൻഷോട്ട്: വ്യാജപ്രചാരണം ഏറ്റെടുത്തതിന് ശൈലജ ടീച്ചർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ

ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ഏകോപിപ്പിച്ച വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടതെന്നും ആ പ്രചാരണം ശൈലജ ടീച്ചർ ഏറ്റെടുത്തെന്നും പാറക്കൽ അബ്ദുല്ല

MediaOne Logo

Web Desk

  • Published:

    16 Jun 2026 10:14 PM IST

കാഫിർ സ്ക്രീൻഷോട്ട്: വ്യാജപ്രചാരണം ഏറ്റെടുത്തതിന് ശൈലജ ടീച്ചർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ
X

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് സംഭവത്തിൽ വ്യാജ പ്രചാരണം ഏറ്റെടുത്തതിന് ശൈലജ ടീച്ചർ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പാറക്കൽ അബ്ദുല്ല എംഎൽഎ. ഇടത് സ്ഥാനാർഥിയുടെ പ്രചാരണം ഏകോപിപ്പിച്ച വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടതെന്നും ആ പ്രചാരണം ശൈലജ ടീച്ചർ ഏറ്റെടുത്തെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തും പിന്നീടും ഖേദപ്രകടനം നടത്താനോ തെറ്റ് തിരുത്താനോ തയ്യാറാവാതെ വ്യാജ വാർത്തകളെ വെള്ളപൂശുകയാണ് ടീച്ചർ ചെയ്തതെന്നും പാറക്കൽ അബ്ദുല്ല പറഞ്ഞു.

കഴിഞ്ഞ രണ്ടര വർഷമായി നീതിക്കായി ഞങ്ങൾ പല പൊലീസ് ഉദ്യോഗസ്ഥരെയും സമീപിച്ചിരുന്നു. എന്നിട്ടൊന്നും ഫലമുണ്ടായിരുന്നില്ല. അവസാനം ഹൈക്കോടതി ഇടപെട്ടപ്പോഴാണ് കേസ് അന്വേഷണം വീണ്ടും ആരംഭിച്ചത്. പൊലീസിനെ പാർട്ടിവൽക്കരിച്ചുകൊണ്ട് ഇടത് സർക്കാർ നടത്തിയ നീതിനിഷേധമാണ് ഇതിന് പിന്നിൽ. പാറക്കൽ അബ്ദുല്ല മീഡിയവണിനോട് പ്രതികരിച്ചു.

കേസ് തള്ളിയതായി കാണിച്ച് വടകര പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഇത് അന്വേഷണത്തെ കബളിപ്പിക്കാനാണെന്നത് വ്യക്തമാണ്. ഫോറൻസിക് പരിശോധനയ്ക്കായി മൊബൈൽ ഫോണുകൾ പൊലീസിന്‍റെ കയ്യിലിരിക്കുമ്പോൾ ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്നത് പൊലീസിന്‍റെ പാർട്ടിവൽക്കരണത്തിന്‍റെ തെളിവാണ്. സത്യസന്ധമായ അന്വേഷണം നടത്തണ. പിടികൂടിയ പ്രതിയെ കൃത്യമായി ചോദ്യം ചെയ്താൽ യഥാർത്ഥ വിവരങ്ങൾ പുറത്തറിയാം. അബ്ദുല്ല കൂട്ടിച്ചേർത്തു.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ പ്രചരിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കേസിലെ നിർണായക വഴിത്തിരിവുകൾ. കേസിൽ തിരുവള്ളൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷ് അറസ്റ്റ് സ്ഥിരീകരിച്ചു. പ്രചരിച്ചതുമായി ബന്ധപ്പെട്ട പ്രധാനിയെന്ന നിലയിലാണ് പിടികൂടിയതെന്നും ഉറവിടം കണ്ടെത്തുന്നതിലേക്ക് അറസ്റ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story