Quantcast

പരിയാരം മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ഡോക്ടർക്കെതിരെ കുടുംബം, രോഗിയുടെ നില ഗുരുതരമായത് അറിയിച്ചില്ലെന്ന് പരാതി

ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായ വിവരം ഡോക്ടർമാർ ബന്ധുക്കളെ സമയബന്ധിതമായി അറിയിച്ചില്ലെന്ന് കാണിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2026-10-07 05:02:38

Published:

7 Oct 2026 8:33 AM IST

പരിയാരം മെഡിക്കൽ കോളജിൽ  ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ഡോക്ടർക്കെതിരെ കുടുംബം, രോഗിയുടെ നില ഗുരുതരമായത് അറിയിച്ചില്ലെന്ന് പരാതി
X

കണ്ണൂർ: പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഇരിട്ടി സ്വദേശി ഫാത്തിമയാണ് (47) മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ അടിയന്തര സാഹചര്യം ഉണ്ടായ വിവരം ഡോക്ടർമാർ ബന്ധുക്കളെ സമയബന്ധിതമായി അറിയിച്ചില്ലെന്ന് കാണിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

ഇന്നലെയായിരുന്നു ഫാത്തിമയുടെ ഹൃദയശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. നടുവേദനയെ തുടർന്ന് കീഹോൾ സർജറിക്കായി പ്രവേശിപ്പിച്ച രോഗിക്ക്, ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ സങ്കീർണതകൾ ഉണ്ടായെന്നും ആശുപത്രി അധികൃതർ അത് കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടിട്ടും ഡോക്ടർമാർ അത് ഗൗരവത്തിലെടുത്തില്ലെന്നും, പിന്നീട് ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. ആദ്യ സർജറിക്കിടെയുണ്ടായ പിഴവുകളും ഗുരുത്വാവസ്ഥയും മൂലം ആള് മരിച്ചിട്ടുണ്ടെന്നും, ആ വിവരം പുറത്തറിയാതിരിക്കാനാണ് പിന്നീട് മറ്റ് സർജറികൾ കൂടി ചെയ്യേണ്ടി വന്നതെന്നുമാണ് കുടുംബാംഗങ്ങളുടെ പ്രധാന ആരോപണം. വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച പറ്റിയെന്നാണ് ആശുപത്രിയുടെ പ്രാഥമിക അന്വേഷണത്തിലെയും കണ്ടെത്തൽ.

അതേസമയം, ശസ്ത്രക്രിയ അതീവ സങ്കീർണമായിരുന്നുവെന്നും രോഗിയുടെ ജീവൻ രക്ഷിക്കാനാണ് പരമാവധി ശ്രമിച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ മരണകാരണത്തിലും ചികിത്സാപ്പിഴവിലും അന്തിമ വ്യക്തത വരൂ എന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story