ആര്‍എസ്എസ് ഭാരതാംബയ്ക്ക് മുമ്പില്‍ വിളക്കുകൊളുത്തി; സിപിഎം നേതാവിനെതിരെ നടപടി
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി

കോഴിക്കോട്: കാവിക്കൊടിയേന്തിയ ഭാരതാംബക്ക് മുന്‍പില്‍ വിളക്ക് കൊളുത്തിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ പ്രമീളക്കെതിരെയാണ് നടപടി.
പ്രമീളയെ ലോക്കല് കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്. ചടങ്ങില്‍ രാജ്യസഭ എം പി സദാനന്ദനെ പ്രമീളയാണ് ആദരിച്ചത്.
സെപ്റ്റംബര്‍ മൂന്നിനാണ് ഈ പരിപാടി നടന്നത്. നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന സേവാഭാരതിയുടെ ചടങ്ങില്‍ വെച്ചാണ് പ്രമീള ഭാരതാംബക്ക് മുന്നില്‍ വിളക്ക് കൊളുത്തിയത്. കൂടാതെ ബിജെപി എംപിയെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കോഴിക്കോട് നോര്‍ത്ത് ഏരിയ കമ്മിറ്റിയിലേക്കാണ് സിപിഎം തരംതാഴ്ത്തിയത്.
Next Story
Adjust Story Font
16

