Quantcast

തളിപ്പറമ്പിൽ ടി.കെ ഗോവിന്ദന്‍റെ വിമതനീക്കത്തിന് പിന്നിൽ പാർട്ടിയിലെ ഉന്നതർ; മുതിർന്ന നേതാക്കളടക്കം രഹസ്യനീക്കത്തിൽ പങ്കാളികളായെന്ന് വിലയിരുത്തൽ

ഗോവിന്ദനെ സ്ഥാനാർഥി ആക്കാൻ കോൺഗ്രസ് നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തി എന്ന വിവരവും സിപിഎം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2026-04-13 02:57:15.0

Published:

13 April 2026 7:46 AM IST

തളിപ്പറമ്പിൽ ടി.കെ ഗോവിന്ദന്‍റെ വിമതനീക്കത്തിന് പിന്നിൽ പാർട്ടിയിലെ ഉന്നതർ; മുതിർന്ന നേതാക്കളടക്കം രഹസ്യനീക്കത്തിൽ പങ്കാളികളായെന്ന്  വിലയിരുത്തൽ
X

കണ്ണൂർ: തളിപ്പറമ്പിൽ വിമതനായി മത്സരത്തിന് ഇറങ്ങിയ ജില്ലാസെക്രട്ടേറിയേറ്റംഗം ടി.കെ ഗോവിന്ദന് പിന്നിൽ പാർട്ടിയിലെ ചില മുതിർന്ന നേതാക്കൾ ആണെന്ന് സൂചന. ജില്ല സെക്രട്ടേറിയേറ്റംഗം അടക്കമുള്ള വരാണ് ഗോവിന്ദനെ സ്ഥാനാർഥി ആക്കിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഗോവിന്ദനെ പിന്തിരിപ്പിക്കാൻ ഇ.പി ജയരാജൻ അടക്കമുള്ളവർ നടത്തിയ നീക്കം പൊളിച്ചതും ഇതേ സംഘമാണ്. ഗോവിന്ദനെ സ്ഥാനാർഥി ആക്കാൻ കോൺഗ്രസ് നേതൃത്വവുമായി ഇവർ കൂടിക്കാഴ്ച നടത്തി എന്ന വിവരവും സിപിഎം നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സി.കെ. പി പത്മനാഭനെ കെ. സുധാകരൻ കണ്ടിരുന്നു. ഇതും സിപിഎമ്മിൽ വിള്ളൽ വീഴ്ത്താനുള്ള നീക്കത്തിൻ്റെ ഭാഗമായിരുന്നു. എന്നാൽ സി.കെ. പി പത്മനാഭൻ സിപിഎമ്മിൽ തുടരാൻ തീരുമാനിച്ചതോടെ നീക്കം പാളി. ഇതിന് പിന്നാലെയാണ് പി. കെ ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുന്നതും ജില്ല സെക്രട്ടേറിയേറ്റംഗം അടക്കമുള്ളവരും ഉന്നതരും ഇടപെട്ട് ടി.കെ ഗോവിന്ദനെ സിപിഎമ്മിന് എതിരെ തിരിച്ചതും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ കൂട്ടനടപടിക്ക് സിപിഎം ഒരുങ്ങുന്നതായാണ് വിവരം.

TAGS :

Next Story