Quantcast

മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്സിൽ വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം

പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2023-08-19 10:52:02.0

Published:

19 Aug 2023 4:00 PM IST

വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം
X

കോഴിക്കോട്: മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്സിൽ വനിത ടി.ടി.ആറിന് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജനറൽ ടിക്കറ്റടുത്ത് റിസർവേഷൻ സീറ്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമുണ്ടായത്.

യാത്രക്കാരൻ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആർ പറഞ്ഞു. കൊഴിലാണ്ടി റെയിൽവേ സ്റ്റേഷൻ ട്രെയിനെത്തിയപ്പോൾ യാത്രക്കാരൻ അവിടെ ഇറങ്ങി മറ്റൊരു കോച്ചിലേക്ക് കയറുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഇയാളെ പിടികൂടുകയും കോഴികോടെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ ടി.ടി.ആർ കോഴിക്കോട് ബീച്ചാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story