Quantcast

കെഎസ്ആർടിസിയില്‍ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; സമരത്തിനിടയിലും ചികിത്സ നൽകി താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ

സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത തൃശൂർ സ്വദേശി വിഷ്ണുവിനാണ് ഈങ്ങാപ്പുഴയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    8 Oct 2025 10:45 PM IST

കെഎസ്ആർടിസിയില്‍ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; സമരത്തിനിടയിലും ചികിത്സ നൽകി താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ
X

 താമരശേരി താലൂക്ക് ആശുപത്രിയിലെത്തിയ കെഎസ്ആര്‍ടിസി  Photo- mediaonenews

താമരശ്ശേരി: കെഎസ്ആര്‍ടിസി യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. ബസ് നേരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക്, സമരത്തിനിടയിലും ചികിത്സ നൽകി ഡോക്ടർ.

സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത തൃശൂർ സ്വദേശി വിഷ്ണുവിനാണ് ഈങ്ങാപ്പുഴയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഒന്നും നോക്കാതെ ബസ് നേരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക്.

ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഡോക്ടർമാരും, ജീവനക്കാരും സമരത്തിലായിരുന്നെങ്കിലും അടിയന്തിര സാഹചര്യം മനസിലാക്കി ഉടൻ യാത്രക്കാരന് ചികിത്സ നൽകി.

യുവാവിൻ്റെ വീട്ടുകാരുമായി ബന്ധപ്പെട്ട ശേഷം അത്യാവശ്യത്തിനായുള്ള പണം സ്വന്തം കൈകളിൽ നിന്നും നൽകിയാണ് ഡ്രൈവർ കോഴിക്കോട് സ്വദേശി ഷിബു, കണ്ടക്ടർ ചേളന്നൂർ സ്വദേശിനി ബീന എന്നിവർ ആശുപത്രിയിൽ നിന്നും പോയത്. യുവാവ് പിന്നീട് ആശുപത്രി വിട്ടു.

TAGS :

Next Story