Quantcast

സ്‌പൈസ് ജെറ്റിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്

MediaOne Logo

Web Desk

  • Updated:

    2023-07-04 19:13:21.0

Published:

4 July 2023 7:05 PM GMT

സ്‌പൈസ് ജെറ്റിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
X

നെടുമ്പാശ്ശേരി: പിൻചക്രം പൊട്ടിയ സ്‌പൈസ് ജെറ്റ് വിമാനത്തിന് പകരം സംവിധാനമുണ്ടാക്കാത്തതിനെത്തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാരുടെ കുത്തിയിരിപ്പ് പ്രതിഷേധം. തിങ്കളാഴ്ച രാത്രി 11.35-ന് കൊച്ചിയിൽ നിന്നും ദുബായിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് മണിക്കൂറുകളോളം വൈകിയത്.

വിമാനം ദുബായിൽ നിന്നും കൊച്ചിയിലെത്തിയത് ചൊവ്വാഴ്ച പുലർച്ചെ 4.34-ന് ആണ്. വിമാനം ലാൻഡ് ചെയ്ത് പാർക്കിങ് ബേയിലെത്തിയശേഷം നടത്തിയ പരിശോധനയിലാണ് പിൻചക്രത്തിലൊന്ന് പൊട്ടിയിരിക്കുന്നതായി കണ്ടത്. ലാൻഡിങ്ങിനിടെ പൊട്ടിയതാകാമെന്നാണ് നിഗമനം. ടയർ മാറ്റണമെന്നതിനാൽ യാത്രക്കാരെ ഹോട്ടലുകളിലേയ്ക്ക് മാറ്റി. 176 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകാനായി എത്തിയിരുന്നത്. തകരാർ പരിഹരിച്ച് രാത്രി 8 മണിയോടെ വിമാനം ദുബായിലേയ്ക്ക് പുറപ്പെടുമെന്നാണറിയിച്ചത്. എന്നാൽ തകരാർ പരിഹരിക്കാനായില്ല. പിന്നീട് ചെന്നൈയിൽ നിന്നും മറ്റൊരു വിമാനമെത്തിച്ച് അതിൽ യാത്രയാക്കുമെന്നു പറഞ്ഞെങ്കിലും അതും പാലിച്ചില്ല. ഇതേത്തുടർന്നാണ്‌ യാത്രക്കാർ പ്രകോപിതരായത്.

സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ചയും ഈ വിമാനം പുറപ്പെടാൻ വൈകിയിരുന്നു. അതിനാലാണ് തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നും എത്തേണ്ടിയിരുന്ന വിമാനം വൈകി ചൊവ്വാഴ്ച പുലർച്ചെ എത്തിയത്.

TAGS :

Next Story