Quantcast

റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി

സൗദി എയർലൈൻസിന്റെ വിമാനത്തിൽ പോകാൻ എത്തിയവരാണ് കുടുങ്ങിയത്

MediaOne Logo

Web Desk

  • Updated:

    2023-09-13 20:02:33.0

Published:

14 Sept 2023 1:30 AM IST

റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി
X

കൊച്ചി: റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. സൗദി എയർലൈൻസിന്റെ വിമാനത്തിൽ പോകാൻ എത്തിയവരാണ് കുടുങ്ങിയത്. റിയാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന യാത്രക്കാർ വിമാനത്തവളത്തിൽ പ്രതിഷേധിച്ചു.

വൈകീട്ട് അഞ്ചരയോടെയാണ് ഇവർ വിമാനത്തവളാത്തിലേക്കെത്തിയത്. രാത്രി എട്ടരക്കാണ് സൗദി എയർലൈൻസ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചത്. അത് വൈകുകയും പിന്നീട് ഒമ്പത് മണിയാകുമ്പോൾ റിയാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കിയെന്ന കാര്യം അധികൃതർ അറിയിക്കുകയായിരുന്നു. അതു കൊണ്ട് തന്നെ റിയാദിലേക്കുള്ള യാത്രക്കാർ മാത്രം കയറിയാൽ മതിയെന്ന് നിർദേശമാണ് ഈ വിമാനത്തിന്റെ അധികൃതർ നൽകിയത്. ഇതിനെ തുടർന്നാണ് ലണ്ടനിലേക്കുള്ള യാത്രക്കാർ പ്രതിഷേധിച്ചത്. ടിക്കറ്റ് നിരക്ക് തിരികെ തരണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും അത് കേൾക്കാൻ അധികൃതർ തയ്യാറായില്ല.

TAGS :

Next Story