Quantcast

പത്തനംതിട്ടയിൽ ശക്തമായ മഴ; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു

ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-09-02 01:26:36.0

Published:

2 Sept 2023 6:52 AM IST

പത്തനംതിട്ടയിൽ ശക്തമായ മഴ; മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു
X

പത്തനംതിട്ട: പത്തനംതിട്ടയിൽ ശക്തമായ മഴ തുടരുന്നു. ഗവിയിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപ്പൊട്ടൽ ഉണ്ടായി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പല ജില്ലകളിലും രാത്രി ശക്തമായ മഴ ലഭിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അടുത്ത നാലു ദിവസം കൂടി ശക്തമായ മഴയ്ക്കും, 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ബംഗാൾ ഉൾക്കടയിൽ ചക്രവാത ചുഴി രൂപപ്പെടും. തുടർന്ന് 48 മണിക്കൂറിനകം ന്യൂനമർദമായി മാറും.

TAGS :

Next Story