Quantcast

പത്തനംതിട്ടയിൽ വിവാഹസംഘത്തിന് മര്‍ദനം; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് മർദിച്ചത്

MediaOne Logo

Web Desk

  • Published:

    5 Feb 2025 10:24 AM IST

PTA police attack
X

പത്തനംതിട്ട: പത്തനംതിട്ടയിൽ വിവാഹസംഘത്തെ പൊലീസ് മർദിച്ചെന്ന പരാതിയിൽ പത്തനംതിട്ട എസ്പിയോട് ഡിഐജി റിപ്പോർട്ട് തേടി. എസ്ഐയ്ക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ജിനുവും സംഘവുമാണ് ഇവരെ മർദിച്ചത്. ആളുമാറിയാണ് മർദനമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തിയത്. കോട്ടയം സ്വദേശികളായ സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെയാണ് പൊലീസ് മർദിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ആന്‍റോ ആന്‍റണി എംപി ആവശ്യപ്പെട്ടു.



TAGS :

Next Story