Quantcast

ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് കാർ; രോഗി മരിച്ചു

അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു

MediaOne Logo

Web Desk

  • Updated:

    2025-01-17 06:39:57.0

Published:

17 Jan 2025 8:43 AM IST

ഹൃദയാഘാതമുണ്ടായ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിതടഞ്ഞ് കാർ; രോഗി മരിച്ചു
X

കണ്ണൂർ: കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. ആശുപത്രിയിൽ എത്തിച്ച റുക്കിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story