Quantcast

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു

കൃഷ്ണപുരം സ്വദേശി ദേവരാജനാണ് സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും കുത്തിയത്.

MediaOne Logo

Web Desk

  • Published:

    23 March 2023 9:35 PM IST

patient stabbed hospital staff Alappuzha
X

Devarajan

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കൃഷ്ണപുരം സ്വദേശി ദേവരാജനാണ് സെക്യൂരിറ്റി ജീവനക്കാരനെയും ഹോം ഗാർഡിനെയും കുത്തിയത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ കാലിലെ മുറിവിന് ചികിത്സ തേടിയാണ് ദേവരാജൻ ആശുപത്രിയിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞതിൽ പ്രകോപിതനായി നഴ്‌സിങ് സ്റ്റേഷനിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

കത്രികയുമായി ജീവനക്കാരെ ഭീഷണിപ്പെടുത്തി. തടയാനെത്തിയ കായംകുളം പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വിക്രമനെ ആക്രമിച്ചു. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ മധുവിന്റെ കൈക്കും കുത്തേറ്റു. ഇയാളെ ഏതാനും ദിവസം മുമ്പ് വീട്ടിൽനിന്ന് കാണാതായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മാനസിക രോഗമുള്ള ആളാണെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.

TAGS :

Next Story