Quantcast

'ഇത്രയും നല്ലൊരു ഡോക്ടറെ പോകാൻ അനുവദിക്കില്ല'; താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധവുമായി രോഗികള്‍

2019ൽ ഡോ. ഉണ്ണികൃഷ്ണൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയതോടെയാണ് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Jun 2023 3:31 AM GMT

kundara taluk hospital, doctor transfer,Dr. Unnikrishnan ,gynaecologist,Patients are protesting against the transfer of a doctor in a taluk hospital,latest malayalam news,താലൂക്ക് ആശുപത്രിയിലെ  ഡോക്ടറെ സ്ഥലം മാറ്റിയതിനെതിരെ പ്രതിഷേധവുമായി രോഗികള്‍
X

കൊല്ലം: സർക്കാർ ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റുന്നതിനെതിരെ പ്രതിഷേധവുമായെത്തി രോഗികൾ. കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സ്ഥലം മാറ്റുന്നതിനെതിരെയാണ് നാട്ടുകാരും രോഗികളുമെല്ലാം പ്രതിഷേധവുമായി എത്തിയത്. ഗൈനക്കോളജി വിഭാഗം ഡോക്ടർ എം എസ് ഉണ്ണികൃഷ്ണനെ ചാലക്കുടിയിലേക്ക് മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. ഡോക്ടർ നേരിട്ട് രോഗികളുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

2019ൽ ഡോ. ഉണ്ണികൃഷ്ണൻ കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിയതോടെയാണ് ഗൈനക്കോളജി വിഭാഗം ആരംഭിക്കുന്നത്. അതിനുശേഷം മൂന്നുവർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം പ്രസവങ്ങളാണ് ഇവിടെ നടന്നത്. ഡോക്ടർക്ക് ചാലക്കുടിയിലേക്ക് സ്ഥലംമാറ്റം വന്നത് അറിഞ് ഗർഭിണികളും അമ്മമാരും ചികിത്സയിൽ ഉള്ളവരും പ്രതിഷേധവുമായി മുന്നോട്ടു വന്നു.

നിലവിൽ ഡോക്ടറുടെ കീഴിൽ വന്ധ്യത ചികിത്സ നടത്തുന്ന ആയിരത്തോളം പേരുണ്ട്. ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ഏറ്റുമധികം ബുദ്ധിമുട്ടുക ഇവരാകും. പ്രതിഷേധം ശക്തമായതോടെ ഡോക്ടർ നേരിട്ട് എത്തി സംസാരിച്ചു. നിലവിൽ ചികിത്സ നടത്തുന്നവർക്ക് ഒരു മുടക്കവും ഉണ്ടാകില്ലെന്ന് ഉറപ്പിൻമേൽ പ്രതിഷേധം അവസാനിപ്പിച്ചു.


TAGS :

Next Story