Quantcast

'ആംബുലന്‍സ് ഉണ്ട്, എന്നാല്‍ ഡ്രൈവര്‍ ഇല്ല'; കൊല്ലത്തെ വിളക്കുടി പഞ്ചായത്തിലെ രോഗികള്‍ ബുദ്ധിമുട്ടില്‍

ആംബുലന്‍സിന്റെ നടത്തിപ്പ് വിളക്കുടി പഞ്ചായത്തിനാണ്

MediaOne Logo

Web Desk

  • Updated:

    2025-07-29 03:45:53.0

Published:

29 July 2025 9:14 AM IST

ആംബുലന്‍സ് ഉണ്ട്, എന്നാല്‍ ഡ്രൈവര്‍ ഇല്ല; കൊല്ലത്തെ വിളക്കുടി പഞ്ചായത്തിലെ രോഗികള്‍ ബുദ്ധിമുട്ടില്‍
X

കൊല്ലം: വിളക്കുടി ഗ്രാമപഞ്ചായത്തില്‍ ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവര്‍ ഇല്ല. ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ മാസങ്ങളായി ബുദ്ധിമുട്ടുന്നത് നിര്‍ധനരായ രോഗികളാണ്. പഞ്ചായത്ത് ഉടന്‍ ഡ്രൈവറെ നിയമിക്കും എന്നറിയിച്ചിട്ട് നടപടിയില്ലെന്നാണ് ഉയരുന്ന ആക്ഷേപം.

വിളക്കുടി പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സ് ആശ്രയിക്കണം. എംപി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചു വാങ്ങിയ ആംബുലന്‍സിന്റെ നടത്തിപ്പ് വിളക്കുടി പഞ്ചായത്തിനാണ്. ഡ്രൈവറെ നിയമിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണം.

ഇടയ്ക്ക് ആംബുലന്‍സ് തകരാറില്‍ ആയിരുന്നു. ഉടന്‍ തന്നെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി. തിരികെ വാഹനം എത്തിച്ച ശേഷം ഈ കിടപ്പാണ്. ഉടന്‍ പ്രശ്‌നം പരിഹരിക്കും എന്നാണ് പഞ്ചായത്ത് ഭരണാസമിതിയുടെ പ്രതികരണം. നടപടി ഇനിയും വൈകിയാല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആണ് നാട്ടുകാരുടെ തീരുമാനം.

TAGS :

Next Story