Quantcast

പട്ടിക്കാട് ജാമിഅ നൂരിയ സെക്രട്ടറി ഇബ്രാഹീം ഫൈസി തിരൂർക്കാട് അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനാണ്.

MediaOne Logo

Web Desk

  • Published:

    12 May 2025 7:53 AM IST

Pattikkad Jamia secretary Ibrahim Faizy died
X

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി (68)തിരൂർക്കാട് അന്തരിച്ചു. ദേഹാസ്വസ്ഥത്തെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ സഹോദരനാണ്. സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ, എസ്വൈ എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം, സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ലാ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂർക്കാട് ജുമാ മസ്ജിദിൽ നടക്കും

TAGS :

Next Story