Quantcast

ഹരജി പിൻവലിച്ച് പി.സി ജോർജ്; ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പി.സി.ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2022-05-30 05:50:33.0

Published:

30 May 2022 5:45 AM GMT

ഹരജി പിൻവലിച്ച് പി.സി ജോർജ്; ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റം
X

കൊച്ചി: തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.സി.ജോര്‍ജ് ഹൈക്കോടതിയില്‍ നൽകിയ ഹരജി പിന്‍വലിച്ചു. ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റിന്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരുന്നത്. ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹരജി പിൻവലിക്കുന്നതെന്ന് പി.സി ജോർജ് അറിയിച്ചു.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പി.സി.ജോർജ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലായിരുന്നു പൊലീസ് കേസെടുത്തത്. ഇതിൽ അനുവദിച്ച ജാമ്യമാണ് വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പിന്നീട് റദ്ദാക്കിയത്.

അതേസമയം, വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ പൊലീസ് ഇന്ന് തീരുമാനമെടുക്കും. നിയമോപദേശം ലഭിച്ച ശേഷം കോടതിയെ സമീപിക്കാനാണ് തീരുമാനം. പി.സി.ജോർജ്ജ് ജാമ്യ ഉപാധി ലംഘിച്ചുവെന്നു പൊലീസ് കോടതിയെ അറിയിക്കും.

അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഇന്നലെ ഹാജരാകാൻ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ പി.സി.ജോർജിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അത് വകവെയ്ക്കാതെ ജോർജ് തൃക്കാക്കരയിൽ എൻ.ഡി.എ പ്രചാരണത്തിനിറങ്ങി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഫോർട്ട് പൊലീസിന്റെ തീരുമാനം. ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധികളുടെ ലംഘനമെന്നാണ് പൊലീസ് വിലയിരുത്തൽ.

TAGS :

Next Story