പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരം; ജാമ്യഹരജി നാളെ പരിഗണിക്കും
പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കും

കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ അറസ്റ്റിലായി ആശുപത്രിയിൽ തുടരുന്ന പി.സി ജോർജിൻ്റെ ആരോഗ്യ നില തൃപ്തികരം. 48 മണിക്കൂർ നിരീക്ഷണം ഇന്ന് പൂർത്തിയാകും. പരിശോധനകൾക്ക് ശേഷം ആശുപത്രി വിടുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കും.
റിമാൻഡിലായതിനു പിന്നാലെ ശാരീരിക അവശതകളെ തുടർന്നാണ് പിസിയെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, ജാമ്യം തേടി പി.സി ജോർജ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജി കോടതി നാളെ പരിഗണിക്കും
നേരത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച ജോർജ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജനുവരി 5 ന് നടന്ന ചാനൽ ചർച്ചയിലാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുഴുവൻ മുസ്ലീങ്ങളും വർഗീയവാദികളാണെന്നും അവർ പാക്കിസ്താനിലേക്ക് പോകണമെന്നുമായിരുന്നു പരാമർശം.
Next Story
Adjust Story Font
16

