Quantcast

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്; പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ

അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളോട് റിപ്പോർട്ട് ചെയ്യുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ

MediaOne Logo

Web Desk

  • Updated:

    2023-06-30 09:16:42.0

Published:

30 Jun 2023 2:32 PM IST

PDP general secretary Nisar methar in custody
X

കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ. കടവന്ത്ര പൊലീസിൽ മാധ്യമപ്രവർത്തക നൽകിയ പരാതിയിന്മേലാണ് നടപടി.

പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കു വയ്ക്കുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി മാധ്യമപ്രവർത്തക ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ അശ്ലീല സന്ദേശമയച്ചത്.

തുടർച്ചയായി വിലക്കിയിട്ടും നിസാർ പിന്മാറാതെ വന്നതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കണ്ണൂർ സ്വദേശിയാണ് നിസാർ മേത്തർ.

updating

TAGS :

Next Story