കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; പ്രതി അറസ്റ്റില്‍
കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്

കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതി അഖില്‍.സി.വര്‍ഗീസ് ഒടുവില്‍ പിടിയില്‍. കേസെടുത്ത് ഒരു വര്‍ഷത്തിനു ശേഷം കൊല്ലത്തെ ലോഡ്ജില്‍ നിന്നാണ് പിടിയിലായത്.
അഖിലിന്റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തി. 2024 ആഗസ്റ്റ് മാസത്തിലാണ് പ്രതിക്കെതിരെ ആദ്യം കേസ് എടുത്തത്. ഏറ്റവും ഒടുവിലാണ് വിജിലന്‍സിന് കേസ് കൈമാറിയത്. പെന്‍ഷന്‍ ഫണ്ട് അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി പ്രതി 2.39 കോടി രൂപ തട്ടിയെന്നാണ് കേസ്.
Next Story
Adjust Story Font
16

