Quantcast

കോവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിയുടെ കുടുംബത്തിന് തണലൊരുക്കി പീപ്പിൾസ് ഫൗണ്ടേഷൻ

കൊല്ലം കണ്ണനല്ലൂരിനാണ് വീട് നിർമിച്ചത്. പി.സി വിഷ്ടുനാഥ് എം.എൽ.എ വീടിന്‍റെ താക്കോൽ കൈമാറി

MediaOne Logo

Web Desk

  • Updated:

    2023-01-21 02:51:31.0

Published:

21 Jan 2023 7:03 AM IST

peoples foundation
X

പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്‍റെ താക്കോല്‍ പി.സി വിഷ്ണുനാഥ് കൈമാറുന്നു

കൊല്ലം: കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച വർക്കല സ്വദേശിയുടെ കുടുംബത്തിന് വീട് നിർമിച്ച് നൽകി പീപ്പിൾസ് ഫൗണ്ടേഷൻ . കൊല്ലം കണ്ണനല്ലൂരിനാണ് വീട് നിർമിച്ചത്. പി.സി വിഷ്ടുനാഥ് എം.എൽ.എ വീടിന്‍റെ താക്കോൽ കൈമാറി.

വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതി പ്രകാരമാണ് അഷീർ ഖാന്‍റെ കുടുംബത്തിന് കണ്ണനല്ലൂരിൽ വീടൊരുങ്ങിയത്. 2020ൽ കുവൈത്തിൽ വച്ചാണ് വർക്കല സ്വദേശിയായ അഷീർ കോവിഡ് ബാധിച്ച് മരിച്ചത്.രണ്ട് കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്‍റെ അപേക്ഷ പരിഗണിച്ച് പീപ്പിൾസ് ഹോമിൽ ഉൾപ്പെടുത്തിയാണ് വീട് നിർമിച്ചത്. തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡണ്ട് ജലജ കുമാരി ഉത്ഘാടനം ചെയ്ത ചടങ്ങിൽ പി.സി വിഷ്ണുനാഥ് വീടിന്‍റെ താക്കോൽ കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ രക്ഷാധികാരി ഇ. കെ. സിറാജ് , പഞ്ചായത്ത് അംഗങ്ങൾ വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



TAGS :

Next Story