Quantcast

ചലനശേഷി പരിമിതി നേരിടുന്നവർക്ക് കൈത്താങ്ങായി പീപ്പിൾസ് ഫൗണ്ടേഷന്റെ ‘ഉയരെ’ പദ്ധതി

കിടപ്പിലായവരുടെയും വീൽ ചെയറിൽ കഴിയുന്നവരുടെയും പുനരധിവാസം ലക്ഷ്യമിട്ടാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ ഉയരെ പദ്ധതി

MediaOne Logo

Web Desk

  • Published:

    3 Nov 2024 8:40 AM IST

people foundation
X

കൊച്ചി: ചലനശേഷി പരിമിതി നേരിടുന്നവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന 'ഉയരെ' പദ്ധതിക്ക് തുടക്കമായി. മൂന്ന് വർഷം കൊണ്ട് 400 പേർക്ക് സഹായം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കിടപ്പിലായവരുടെയും വീൽ ചെയറിൽ കഴിയുന്നവരുടെയും പുനരധിവാസം ലക്ഷ്യമിട്ടാണ് പീപ്പിൾസ് ഫൗണ്ടേഷന്റെ ഉയരെ പദ്ധതി. സാമ്പത്തിക സഹായം മാത്രമല്ല, ചികിത്സാ സൗകര്യം ഉറപ്പാക്കുകയും പൊതുയിടങ്ങൾ ഇത്തരക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യും.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

ചലച്ചിത്ര താരം സീമാ ജി. നായരാണ് 'തീം വീഡിയോ' പ്രകാശനം ചെയ്തത്. പീപ്പിള്‍സ് ഫൗണ്ടേഷൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പദ്ധതിയുടെ ഭാഗമായി അപേക്ഷകൾ സ്വീകരിക്കും.

പീപ്പിള്‍സ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് ഉൾപ്പെടെ നിരവധി പ്രമുഖരാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. കഴിഞ്ഞ 12 വർഷങ്ങളായി സാമൂഹിക സേവന രംഗത്ത് സജീവമായ പീപ്പിള്‍സ് ഫൗണ്ടേഷൻ വിവിധ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്.

Watch Video Report


TAGS :

Next Story