പെരിയ കൊലക്കേസിലെ മുഖ്യപ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍
ഒന്നാം പ്രതി എ.പീതാംബരന്‍, അഞ്ചാം പ്രതി ഗിജിനുമാണ് പരോള്‍ അനുവദിച്ചത്

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയടക്കം രണ്ട് പേര്‍ക്ക് പരോള്‍. ഒന്നാം പ്രതി എ.പീതാംബരന്‍, അഞ്ചാം പ്രതി ഗിജിനുമാണ് പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ഇരുവര്‍ക്കും പരോള്‍ നല്‍കിയത്. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
കേസിലെ പ്രതികള്‍ നേരത്തെയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മുഴുവന്‍ പ്രതികളെയും പരോളിലൂടെ പുറത്തിറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപണമുന്നയിച്ചു.
2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.
നേരത്തെ, ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരോള്‍ അനുവദിച്ചിരുന്നു. ഒന്നാം പ്രതി എം.സി അനൂപിന് 20 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
Adjust Story Font
16

