Quantcast

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; അന്തിമ തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

എസ് സി, എസ് ടി സംവരണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും മന്ത്രിസഭയുടെ പരിഗണനയിൽ വരും

MediaOne Logo

Web Desk

  • Updated:

    2025-02-10 03:05:00.0

Published:

10 Feb 2025 6:57 AM IST

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; അന്തിമ തീരുമാനമെടുക്കാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം
X

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ഇന്ന് വൈകിട്ട് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ കൃഷി മന്ത്രി പി പ്രസാദ് സിപിഐയുടെ എതിർപ്പ് ബില്ലിനെതിരെ രേഖപ്പെടുത്തിയിരുന്നു. കാർഷിക സർവകലാശാലകൾക്ക് പ്രസക്തി നഷ്ടപ്പെടും എന്ന ആശങ്കയാണ് മന്ത്രി പങ്കുവെച്ചത്.

ചർച്ച വേണമെന്ന ആവശ്യം റവന്യൂ മന്ത്രി കെ രാജൻ മുന്നോട്ടുവച്ചിരുന്നു. തുടർന്നാണ് വിശദമായ ചർച്ചകളിലേക്ക് കടക്കാം എന്ന് തീരുമാനിച്ച് കഴിഞ്ഞ മന്ത്രിസഭായോഗം ബില്ല് മാറ്റിയത്. എന്നാൽ മൾട്ടി ഡിസിപ്ലിനറി കോഴ്സുകളാണ് സ്വകാര്യ സർവകലാശാലയിൽ വരുന്നതെന്നും, അതിനാൽ കാർഷിക കോഴ്സുകൾ മാത്രം ഒഴിവാക്കാൻ സാധിക്കില്ലെന്നും ഉള്ള നിലപാട് മന്ത്രിസഭയിലെ ഒരു വിഭാഗത്തിനുണ്ട്.

എസ് സി, എസ് ടി സംവരണം അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും മന്ത്രിസഭയുടെ പരിഗണനയിൽ വരും. ബില്ലിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയാൽ ഈ സഭാ സമ്മേളന കാലയളവിൽ നിയമം പാസാക്കും

TAGS :

Next Story