Quantcast

പേരൂര്‍ക്കടയില്‍ കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഒരാഴ്ചക്കകം നടപടി: ബാലാവകാശ കമ്മീഷൻ

കേസില്‍ പോലീസ് അന്വേഷണമാരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-10-22 13:03:35.0

Published:

22 Oct 2021 12:12 PM GMT

പേരൂര്‍ക്കടയില്‍ കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഒരാഴ്ചക്കകം നടപടി: ബാലാവകാശ കമ്മീഷൻ
X

പേരൂര്‍ക്കടയില്‍ കുട്ടിയെ തട്ടിയെടുത്ത കേസില്‍ ഉടന്‍ നടപടിയുണ്ടാവുമെന്ന് ബാലാവകാശ കമ്മീഷൻ. എല്ലാ പരാതികളും പരിശോധിക്കും.മുപ്പതിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അനുപമക്ക് നീതി കിട്ടണം , കുട്ടിയുടെ സംരക്ഷണവുംഉറപ്പുവരുത്തണം. ബാലാവകാശന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ കെ.വി മനോജ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ദത്തിന്‍റെ വിശദാംശങ്ങള്‍ തേടി സി.ഡബ്ല്യു സിക്ക് പോലീസ് കത്ത് നല്‍കി .സ്‌റ്റേറ്റ് അഡോപ്ഷന്‍ റിസോഴസ് ഏജന്‍സിക്കും പോലീസ് കത്ത് നല്‍കും. അനുപമയുടെ കുട്ടിയെ ഉപേക്ഷിച്ച ദിവസം ആണ്‍കുട്ടിയെ ലഭിച്ചെന്ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിച്ചു. തൈക്കാട് അമ്മത്തൊട്ടിലില്‍ നിന്നാണ് കുഞ്ഞിനെ ലഭിച്ചത്. പോലീസിന് നല്‍കിയ മറുപടിയിലാണ് ശിശുക്ഷേമ സമിതി ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് കത്തിലെ വിശദീകരണം.ദത്ത് നല്‍കിയത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടില്ല. അനുപമയുടെ പ്രസവം നടന്ന ആശുപത്രിയില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശി അനുപമയുടെ പരാതിയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ പരാതികളും അന്വേഷിക്കും . അമ്മയുടെ കണ്ണീരിനൊപ്പമാണ് സർക്കാരെന്നും വീണ പറഞ്ഞു.



TAGS :

Next Story