Quantcast

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാൾ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറി

'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

MediaOne Logo

Web Desk

  • Published:

    21 Sept 2024 6:27 AM IST

The person who shared the kafir screenshot is again as CPM branch secretary
X

കണ്ണൂർ: കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത് സിപിഎം. 'അമ്പാടിമുക്ക് സഖാക്കൾ' പേജിന്റെ അഡ്മിൻ കെ.കെ മനീഷിനെയാണ് കണ്ണൂരിലെ വേളം സെന്റർ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തുവെന്ന് മനീഷ് പൊലീസിൽ മൊഴി നൽകിയിരുന്നു.

പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ നിന്ന് ലഭിച്ച സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്‌തെന്നായിരുന്നു മൊഴി. പി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജ് അഡ്മിൻ മനീഷ് ആയിരുന്നു. പി. ജയരാജനുമായി അടുത്ത ബന്ധമുള്ളയാളാണ് മനീഷ്. കാഫിർ സ്‌ക്രീൻഷോട്ട് വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് അത് ഷെയർ ചെയ്തയാളെ വീണ്ടും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

TAGS :

Next Story