Quantcast

വ്യക്തിഹത്യ ഞങ്ങളുടെ രാഷ്ട്രീയമല്ല; ഞങ്ങൾക്ക് അങ്ങനെയൊരു സംസ്‌കാരവുമില്ല: എ.എ റഹീം

ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് സി.പി.എമ്മിന്റെ ഒരു നേതാവും പുതുപ്പള്ളിയിലെ പ്രചാരണത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും റഹീം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Sept 2023 1:49 PM IST

personal defamation is not our culture says AA Rahim
X

തിരുവനന്തപുരം: വ്യക്തിഹത്യ സി.പി.എമ്മിന്റെ രാഷ്ട്രമല്ലെന്ന് എ.എ റഹീം എം.പി. അത്തരമൊരു സംസ്‌കാരം തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ കിട്ടിയില്ലെന്ന ആരോപണം അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഉയർന്നിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ചാണ്ടി ഉമ്മൻ സർക്കാർ ചെയ്ത സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

പുതുപ്പള്ളി തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിലും സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട ഒരു നേതാവും ഉമ്മൻ ചാണ്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞിട്ടില്ല. രണ്ട് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇത് സംബന്ധിച്ച് പ്രചരിച്ചത്. അവർക്കെതിരെ കോൺഗ്രസ് ഒരു നടപടിയും എടുത്തിട്ടില്ല. അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയതിനോടും സി.പി.എമ്മിന് യോജിപ്പില്ല. രാഷ്ട്രീയമായ എതിർപ്പുകൾക്കപ്പുറം ഊഷ്മളമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും എ.എ റഹീം മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story