ചരിത്ര കോൺഗ്രസ്: ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി

ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-09-23 09:45:50.0

Published:

23 Sep 2022 9:45 AM GMT

ചരിത്ര കോൺഗ്രസ്: ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയവർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതിയിൽ ഹരജി
X

കൊച്ചി: 2019ൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം തടസപ്പെടുത്തിയതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ടി.ജി മോഹൻദാസാണ് സംഭവവുമായി ബന്ധപ്പെട്ട് ഹരജി നൽകിയത്. ഗവർണർക്കെതിരെ നടന്ന നീക്കത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്ന് ഹരജിയിലാരോപിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്.

ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ ഇർഫാൻ ഹബീബടക്കമുള്ളവരിൽ നിന്ന് വധശ്രമമുണ്ടായെന്നും പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ലെന്നും ഗവർണർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരുന്നത്.

petition filed in High Court against the obstruction of Governor Arif Muhammad Khan's speech at 2019 Kannur Historical Congress.

TAGS :

Next Story