അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബുഎം ജേക്കബാണ് ഹരജി നൽകിയത്
![Petition in the High Court to ensure the safety of Arikomban,അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി,latest malayalam news, Petition in the High Court to ensure the safety of Arikomban,അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി,latest malayalam news,](https://www.mediaoneonline.com/h-upload/2023/05/30/1372368-ari.webp)
കൊച്ചി:അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ട്വൻറി ട്വൻറി ചീഫ് കോർഡിനേറ്റർ സാബുഎം ജേക്കബാണ് ഹരജി നൽകിയത്.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണം,ആവശ്യമായ ചികിത്സ നൽകണം തുടങ്ങിയവയാണ് ഹരജിയിലെ പ്രധാന ആവശ്യം. അരിക്കൊമ്പന്റെ തുമ്പിക്കൈക്ക് പരിക്കേറ്റെന്ന് മാധ്യമ വാർത്തകളിൽ നിന്ന് അറിഞ്ഞു. ആനയുടെ ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ കോടതി ഇടപെടണമെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. കുങ്കി ആനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ മാറ്റാൻ തമിഴ്‌നാട് വനംവകുപ്പ് ശ്രമം നടത്തുന്നുണ്ട്. ഈ സമയത്ത് അരിക്കൊമ്പന് അപകടം പറ്റാൻ സാധ്യത ഉള്ളതിനാൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും കേരള വനം വകുപ്പിന് ചുമതല കൈമാറണമെന്നും ഹരജിയിലുണ്ട്. ഹരജി നാളെ ജസ്റ്റിസ് ജയശങ്കരൻനമ്പ്യാരുടെ ബെഞ്ച് പരിഗണിച്ചേക്കും.
Next Story
Adjust Story Font
16