Quantcast

'പെട്രോള്‍ പമ്പുകളിലേത് പൊതുശൗചാലയങ്ങളല്ല, ഉപഭോക്താക്കൾക്ക് വേണ്ടിമാത്രം'; ഹൈക്കോടതി

പൊതു ശൗചാലയങ്ങളാക്കാനുള്ള സർക്കാർ സർക്കാർ നീക്കത്തിന് തിരിച്ചടി

MediaOne Logo

Web Desk

  • Updated:

    2025-06-18 09:37:47.0

Published:

18 Jun 2025 2:30 PM IST

പെട്രോള്‍ പമ്പുകളിലേത് പൊതുശൗചാലയങ്ങളല്ല,  ഉപഭോക്താക്കൾക്ക് വേണ്ടിമാത്രം; ഹൈക്കോടതി
X

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പെട്രോള്‍ പമ്പുകള്‍ പൊതു ശൗചാലയങ്ങളാക്കാനുള്ള സര്‍ക്കാര്‍ നടപടി കോടതി തടഞ്ഞു. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം കോര്‍പറേഷന്‍,തൊടുപുഴ മുന്‍സിപ്പാലിറ്റി എന്നിവടങ്ങളില്‍ പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ക്യൂആര് കോഡ് വെക്കുകയും സ്കാന്‍ ചെയ്ത് ശുചിത്വമുള്‍പ്പടെ റേറ്റിങ് നല്‍കാനുമുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പമ്പുടമകള്‍ വാദിച്ചു. പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഫോടനാത്മകമായ വസ്തുക്കളുടെ സുരക്ഷ വെല്ലുവിളിയാണെന്നും ഇവര്‍ വാദിച്ചു. ഇവരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.


TAGS :

Next Story