സ്വാതന്ത്ര്യദിന ആശംസ കാർഡിൽ മഹാത്മാ ഗാന്ധിയുടെ മുകളിൽ സവർക്കറുടെ ചിത്രം വെച്ച് പെട്രോളിയം മന്ത്രാലയം
പോസ്റ്റർ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നതെന്ന് കോൺഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിന ആശംസ കാർഡിൽ സവർക്കറുടെ ചിത്രവുമായി പെട്രോളിയം മന്ത്രാലയം. മഹാത്മാ ഗാന്ധിയുടെ ചിത്രത്തിന് മേലെയാണ് സവർക്കറുടെ ചിത്രം പങ്കുവെച്ചത്.
ഗാന്ധിജിക്ക് മേലെ സവർക്കറെ സ്ഥാപിക്കുന്നത് വഴി മുഴുവൻ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിക്കുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങളെ ഒഴിവാക്കാനാണ് ആർഎസ്എസ് ശ്രമമെന്നും തൽക്കാലം അതിനു കഴിയാത്തതുകൊണ്ടാണ് സവർക്കറെ മുകളിൽ കൊണ്ടുപോകുന്നതെന്നും സിപിഎം വിമർശിച്ചു.
Next Story
Adjust Story Font
16

