Quantcast

പി.ജി മനുവിന്‍റെ ആത്മഹത്യ; മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയി അറസ്റ്റിൽ

ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽവെച്ച് മനുവിനെ ദേഹോപദ്രവമേൽപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-04-17 00:49:04.0

Published:

16 April 2025 10:49 PM IST

PG Manu
X

കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ ആത്മഹത്യയിൽ അറസ്റ്റ്. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയിയാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽവെച്ച് മനുവിനെ ദേഹോപദ്രവമേൽപ്പിച്ചു. വീഡിയോ ഉപയോഗിച്ച് മനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു.

മനുവിനെതിരെ പ്രചരിപ്പിച്ച വീഡിയോ ജോൺസൺ ചിത്രീകരിച്ചത് കഴിഞ്ഞ നവംബറിലെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ കൊല്ലത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്‍റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു.

സർക്കാർ അഭിഭാഷകനായിരുന്ന മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു. 2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ മനുവിനെ സമീപിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ ജാമ്യത്തിലായിരുന്നു മനു.



TAGS :

Next Story