Quantcast

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിയുടെ ഫോൺ സംഭാഷണം പുറത്ത്

ആർഎസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തിട്ടും നേതൃത്വം അത് കണക്കിലെടുത്തില്ല. പലയിടത്ത് നിന്നും സമ്മർദമുണ്ടെന്നും എത്ര കൊമ്പന്മാർ എതിരെ നിന്നാലും പോരാടുമെന്നും ആനന്ദ് സുഹൃത്തിനോട് പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്

MediaOne Logo

Web Desk

  • Updated:

    2025-11-16 07:37:17.0

Published:

16 Nov 2025 10:43 AM IST

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിയുടെ ഫോൺ സംഭാഷണം പുറത്ത്
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ നിർണായക ഫോൺ സംഭാഷണം പുറത്ത്. ആർഎസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തിട്ടും നേതൃത്വം അത് കണക്കിലെടുത്തില്ല. പലയിടത്ത് നിന്നും സമ്മർദമുണ്ടെന്നും എത്ര കൊമ്പന്മാർ എതിരെ നിന്നാലും പോരാടുമെന്നും ആനന്ദ് സുഹൃത്തിനോട് പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.

പതിനാറാം വയസ് മുതൽ ആർഎസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവർത്തകനായിരുന്ന ആനന്ദ് തമ്പി തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പേരില്ലാത്തതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ആത്മഹത്യ ചെയ്തത ആനന്ദ് തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്. ആർഎസ്എസ് ബിജെപി നേതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിൽ ഉന്നയിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ബിജെപിയെ പ്രതിരോധത്തിലാക്കി മൂന്ന് ആത്മഹത്യകളാണ് നടന്നത്. ആർഎസ്എസ് ക്യാമ്പിലെ ലൈംഗികാതിക്രമം മൂലം മാനസികാരോഗ്യം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത അനന്തു അജി, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ തിരുമല അനിൽ, തിരുവനന്തപുരത്തെ തന്നെ ആർഎസ്എസ്, ബിജെപി പ്രവർത്തകനായ ആനന്ദ് തമ്പി ഇവരുടെ ആത്മഹത്യകളും മരണങ്ങളുടെ കാരണങ്ങൾ പറയുന്ന കുറിപ്പുകൾ ബിജെപിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കുകയാണ്.

അതേസമയം, മാനസിക വിഭ്രാന്തിയെ തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. ആനന്ദ് ഒരുകാലത്തും ബിജെപി പ്രവർത്തകനായിരുന്നില്ലെന്ന് എസ്.സുരേഷും പറഞ്ഞു.

TAGS :

Next Story