ഇടതുപക്ഷത്തിന് ആവേശം പകർന്ന് എറണാകുളം ജില്ലയിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം
കോതമംഗലം, തൃപ്പൂണിത്തുറ, വൈപ്പിൻ, കളമശ്ശേരി മണ്ഡലങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

കൊച്ചി: ഇടതുപക്ഷത്തിന് ആവേശം പകർന്ന് എറണാകുളം ജില്ലയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്തെ വികസനമുരടിപ്പും കേന്ദ്രസർക്കാരിന്റെ അവഗണനക്കെതിരെയും രൂക്ഷ വിമർശനമുയർത്തിയായിരുന്നു പിണറായി വിജയന്റെ പര്യടനം.
കോതമംഗലം, തൃപ്പൂണിത്തുറ, വൈപ്പിൻ, കളമശ്ശേരി മണ്ഡലങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം. കഴിഞ്ഞ പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. തുടർഭരണമാണ് പൊതു വികസനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെയും കേരളത്തിലെ പ്രതിപക്ഷത്തിനെതിരെയും ആഞ്ഞടിച്ചു.
രാവിലെ മാധ്യമങ്ങളുമായി സംവദിച്ച മുഖ്യമന്ത്രി ഡീൽ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനം നടത്തി. ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പ്രചരണം തുടരുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച തൃശൂർ ജില്ലയിൽ പര്യടനം നടത്തും.
Adjust Story Font
16

