Quantcast

വി.എസ് എല്ലാ കാലത്തും തൊഴിലാളി വർഗ നിലപാട് ഉയർത്തിപ്പിടിച്ച നേതാവ്: മുഖ്യമന്ത്രി

നേതാക്കളുടെ വിയോഗം കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 July 2025 11:01 PM IST

Pinarayi Memory about VS
X

ആലപ്പുഴ: എല്ലാകാലത്തും തൊഴിലാളി വർഗ നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ് വി.എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിതര അസാധാരണമായ ഇടപെടൽ കൊണ്ട് വി.എസിന്റെ പ്രതിപക്ഷനേതൃസ്ഥാനം സമൂഹം വലിയതോതിൽ ശ്രദ്ധിച്ചു. ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് പാർട്ടിയെ പ്രതിരോധിച്ചു. വർഗീയത ആപത്താകുന്ന കാലത്താണ് വിഎസ് വിടവാങ്ങുന്നത്. നേതാക്കളുടെ വിയോഗം കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ അതുല്യമായ പങ്കുവഹിച്ച ചുരുക്കം മഹാരഥന്മാരുണ്ട്. ആ കൂട്ടത്തിൽ ഒരാളാണ് വി.എസ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായി ഇഴചേർന്നാണ് ആ ജീവിതം നമുക്ക് കാണാൻ കഴിയുക. സർ സി.പി അമേരിക്കൻ മോഡൽ എന്ന പേരിൽ രാജഭരണം നിലനിർത്തുന്നതിനുള്ള നീക്കം നടത്തിയപ്പോ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന് വിളിച്ചുകൊണ്ട് ഐതിഹാസിക സമരം നടത്തിയ പുന്നപ്ര വയലാർ സമരസേനാനികൾ. ആ പുന്നപ്ര വയലാർ സമരവുമായി അഭേദ്യമായി ബന്ധപെട്ടു നിൽക്കുന്നതാണ് വി എസിന്റെ ജീവിതം. കേരളത്തിലെ സംഘടനാ പ്രവർത്തനത്തിൽ, അതിനി തൊഴിലാളി സംഘടന ആയാലും കർഷക പ്രസ്ഥാനമായാലും. വിശേഷിച്ചും കർഷക തൊഴിലാളി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച നേതാവായിരുന്നു വി.എസ്.

കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾ സംഘടിപ്പിക്കാൻ ചുമതല ഏറ്റെടുത്തു പോയ വി.എസ് കൃഷ്ണപിള്ളയുടെ നിർദേശം ഭംഗിയായി നിറവേറ്റിയെന്ന് മാത്രമല്ല അതുല്യമായ സംഘടനാശേഷി അതിലൂടെ നെയ്‌തെടുക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. ഈ അടിത്തറയിൽ നിന്നാണ് പിന്നീടുള്ള കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിലും സിപിഎമ്മിലുമെല്ലാം കണ്ട തിളക്കമാർന്ന സംഘടനാ രീതിയും സംഘടനാ പ്രവർത്തനത്തിലെ മികവും വി.എസിന് ലഭിച്ചത്. നമ്മുടെ നാടിന്റെ പുതിയ കേരളത്തിന്റെ നല്ല നിലയിലുള്ള വളർച്ചയ്ക്ക് വലിയ സംഭാവനയാണ് വി.എസ് നൽകിയത്. വർഗീയ ശക്തികളുടെ ഇടപെടലിനെതിരെ നിരന്തര പോരാട്ടം നടത്തിയ ജീവിതമാണ് വി.എസിന്റേത്. എല്ലാ ഘട്ടത്തിലും തൊഴിലാളി വർഗതാൽപര്യം ഉയർത്തിപ്പിടിക്കാൻ ശ്രദ്ധിച്ചിരുന്നെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

TAGS :

Next Story