Quantcast

'കണ്ടും മിണ്ടിയും ഇരുവര്‍'; പിണറായിയുമായി മോഹന്‍ലാലിൻ്റെ അഭിമുഖ സംഭാഷണം, ടീസര്‍ ഇന്ന്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo
pinarayi mohanlal interview
X

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും നടന്‍ മോഹന്‍ലാലും തമ്മിലുള്ള അഭിമുഖ സംഭാഷണം ഒരുക്കി സര്‍ക്കാര്‍. ക്ലിഫ് ഹൗസില്‍ ചിത്രീകരിച്ച അഭിമുഖത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ട് പുറത്തുവിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. 'കണ്ടും മിണ്ടിയും ഇരുവര്‍' എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. 'ജനങ്ങള്‍ നെഞ്ചേറ്റിയ, ജനങ്ങളെ നെഞ്ചേറ്റിയ രണ്ടുപേര്‍' എന്നാണ് ഇരുവരെയും വിശേഷിപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ചാണ് അഭിമുഖം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹന്‍ലാല്‍ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുക്കുന്നതിനോട് അനുബന്ധിച്ച് മുന്നണികള്‍ വ്യത്യസ്തങ്ങളായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ജനപ്രിയ താരത്തെ തന്നെ ഒപ്പമിരുത്തിയുള്ള മുഖ്യമന്ത്രിയുടെ അഭിമുഖം പുറത്തുവരുന്നത്.


TAGS :

Next Story