ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

കൊച്ചി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ.രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ഇടപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാമചന്ദ്രന്റെ ഭാര്യ ഷീല, മക്കളായ ആരതി, അരവിന്ദൻഎന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ, മന്ത്രി കെ എൻ ബാലഗോപാൽ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുകയായിരുന്നതിനാൽ മുഖ്യമന്ത്രിക്ക് രാമചന്ദ്രന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് വീട്ടിലെത്തി രാമചന്ദ്രന്റെ ഭാര്യ ഷീലയെയും മക്കളായ ആരതിയെയും അരവിന്ദനെയും നേരിൽ കണ്ടത്.
കശ്മീരിലേത് മാനവരാശിക്കു നേരെയുള്ള കടന്നാക്രമമാണെന്നും രാമചന്ദ്രന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.
Adjust Story Font
16

