Quantcast

കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി; കെ.സി വേണുഗോപാൽ

നാട്ടിലെ നിയമസംവിധാനം തകർന്നിരിക്കുകയാണെന്നും സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ.സുധാകരൻ

MediaOne Logo

Web Desk

  • Updated:

    2025-09-07 16:17:32.0

Published:

7 Sept 2025 9:38 PM IST

കേരള പൊലീസിനെ നരനായാട്ടിന്റെ പൊലീസാക്കി മാറ്റിയത് പിണറായി; കെ.സി വേണുഗോപാൽ
X

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനത്തിനിരയായ വി.എസ് സുജിത്തിനെ സന്ദർശിച്ച് കെ.സി വേണുഗോപാലും, കെ.സുധാകരനും. കേരളത്തിലെ പൊലീസ് നയം എന്താണെന്ന് തുറന്നറിയിക്കുന്ന സംഭവമാണിതെന്നും പൂഴ്ത്തിവെക്കാൻ സർക്കാരും പൊലീസും പരമാവധി ശ്രമിച്ചുവെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

അന്ന് ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഒക്കെ ഈ സിസിടിവി കണ്ടിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ പ്രതികളാണെന്നാണ് തന്റെ അഭിപ്രായമെന്നും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്നും കെ.സി ആരോപിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളത്തിലെ മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നും കെ.സി കുറ്റപ്പെടുത്തി.

സ്വന്തം ഗൺമാൻ യൂത്ത് കോൺഗ്രസുകാരെ തല്ലി ചതച്ചപ്പോൾ സംരക്ഷിച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്നും കേരളത്തിലെ പൊലീസിനെ നരനായാട്ടിന്റെ പൊലീസ് ആക്കി മാറ്റിയതിന്റെ കാരണഭൂതനായാണ് പിണറായി അറിയപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാട്ടിലെ നിയമസംവിധാനം തകർന്നിരിക്കുകയാണെന്നും സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം നടത്തുമെന്നും കെ.സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ഒരു കാര്യത്തിലും പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രിക്ക് മനുഷ്യത്വമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.

TAGS :

Next Story