'കൂടുതല്‍ സീറ്റുകള്‍ നല്‍കി ജനം എല്‍ഡിഎഫിനെ സ്വീകരിക്കും': മുഖ്യമന്ത്രി
തങ്ങളുടെ ആത്മവിശ്വാസത്തിന് മതിയായ കാരണങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിന്റെ നിലവിലെ പൊതുസ്ഥിതി എല്‍ഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സീറ്റുകളിലെ വിജയത്തോടെ ജനങ്ങള്‍ എല്‍ഡിഎഫിനെ ഇത്തവണയും സ്വീകരിക്കുമെന്നാണ് കരുതുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി പ്രത്യേക കാരണങ്ങളാലാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനം തിരുത്തിയെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
'എല്‍ഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് പറയുന്നത് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം പരിശോധിച്ചാല്‍ പ്രത്യേക സാഹചര്യത്തിലായിരുന്നു അതെന്ന് മനസിലാക്കാനാകും. എന്നാല്‍, കേരളത്തിന്റെ പൊതുവായ കാര്യങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ളതാണ് നിയമസഭാ തെരഞ്ഞെടുപ്പ്. നമ്മുടെ നാടിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് ജനങ്ങള്‍ വിധിയെഴുതുക. പത്ത് വര്‍ഷം മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ സ്വാഭാവികമായും ജനങ്ങളുടെ മനസിലേക്കെത്തുമെന്നാണ് കരുതുന്നത്.'
തങ്ങളുടെ ആത്മവിശ്വാസത്തിന് കൂടുതല്‍ കാരണങ്ങളുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളോടെ ജനങ്ങള്‍ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

