പി.കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് വിലക്കി പിണറായി വിജയൻ
കേന്ദ്ര കമ്മിറ്റി ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു

തിരുവനന്തപുരം: പി.കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി മുഖ്യമന്ത്രി പിണറായി വിജയൻ.സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ ശ്രീമതിയെ അനുവദിച്ചില്ല.
കേന്ദ്ര കമ്മിറ്റി ശ്രീമതിക്ക് പ്രായപരിധി ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഇളവ് ഒന്നും നൽകിയിട്ടില്ലെന്ന് ശ്രീമതിയോട് പിണറായി അറിയിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്ന പതിവാണ് പിണറായി വിജയൻ തടഞ്ഞത്.
Next Story
Adjust Story Font
16

