Quantcast

മാസപ്പടി കേസ്: പിണറായി വിജയന്റെ ഹരജി സുപ്രിംകോടതിയിൽ; വാദം ബുധനാഴ്ച

ജെ. മാല ബാഗ്ച്ചി, ജെ.വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക

MediaOne Logo

Web Desk

  • Updated:

    2026-10-19 16:05:01

Published:

19 Oct 2026 9:11 PM IST

മാസപ്പടി കേസ്: പിണറായി വിജയന്റെ ഹരജി സുപ്രിംകോടതിയിൽ; വാദം ബുധനാഴ്ച
X

തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായിയുടെ അപ്പീലിൽ സുപ്രിംകോടതി ബുധനാഴ്ച വാദം കേൾക്കും. ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ജെ. മാല ബാഗ്ച്ചി, ജെ.വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക. ടി.വീണ, വാരിസ് എന്നിവരുടെ ഹരജിയും ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ദസറ അവധിക്കാലമായിരുന്നിട്ടും കേസ് അടിയന്തരമായി പരിഗണിക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. പിണറായി വിജയന്റെ അഭിഭാഷകൻ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു, കാരണം എഫ്ഐആർ നിലനിൽക്കുന്നതിനാൽ അറസ്റ്റിനുള്ള സാധ്യതയുള്ളതിനാൽ വേ​ഗത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരി​ഗണിച്ചുകൊണ്ടാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചിരിക്കുന്നത്.

എഫ്ഐആർ റദ്ദാക്കണമെന്നും, ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിർദേശത്തിനെതിരെ നടപടിയുണ്ടാകണമെന്നുമാണ് ഹരജിയിലെ ആവശ്യം. അതേസമയം, വെള്ളിയാഴ്ച കൊച്ചിയിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ പിണറായി വിജയന് നിർദേശമുണ്ട്. അതിനുമുമ്പ് ബുധനാഴ്ച കോടതി കേസ് പരിഗണിക്കുന്നത് നിയമനടപടികളിൽ വലിയ മാറ്റമുണ്ടാക്കിയേക്കാം.

അതേസമയം കേസിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിൽ ഇഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് വിജിലൻസ് എസ്ഐടി. ഇഡിക്ക് ലഭിച്ച രേഖകളും മൊഴികളും അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

മാസപ്പടി, ഹവാല ഇടപാടുകളുടെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് വിജിലൻസ് രൂപീകരിച്ചിരിക്കുന്നത്. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് വിധിയിൽ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമർപ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേൾക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷൻ ബെഞ്ച് അംഗീകരിക്കാൻ തയ്യാറായില്ല.

TAGS :

Next Story