Quantcast

കർണാടകയിലെ സത്യപ്രതിജ്ഞയിൽ പിണറായി വിജയന് ക്ഷണമില്ല

  • ശനിയാഴ്ച ഉച്ചക്ക് 12.30-നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്ക് പുറമെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

MediaOne Logo

Web Desk

  • Published:

    18 May 2023 3:20 PM GMT

pinarayi vijayan not invited to swearing-in ceremony in karnataka
X

ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനും ക്ഷണമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും 20 മന്ത്രിമാരുമാണ് ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്.

മുസ് ലിം, ലിംഗായത്, വൊക്കലിഗ സമുദായങ്ങളിൽനിന്ന് മൂന്ന് മന്ത്രിമാർ വീതം സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മലയാളികളായ കെ.ജെ ജോർജും യു.ടി ഖാദറും പരിഗണനയിലുണ്ട്.

TAGS :

Next Story