Quantcast

'ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രേ ഇപ്പോൾ പറയുന്നുള്ളൂ': രേവന്ദ് റെഡ്ഡിയുടെ 'നീ പോമോനെ വിജയ' വിളിയിൽ പിണറായി വിജയൻ

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

MediaOne Logo

Web Desk

  • Published:

    7 April 2026 12:40 PM IST

ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രേ ഇപ്പോൾ പറയുന്നുള്ളൂ: രേവന്ദ് റെഡ്ഡിയുടെ നീ പോമോനെ വിജയ വിളിയിൽ പിണറായി വിജയൻ
X

കണ്ണൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണപക്ഷത്തിന് നേരെയല്ല ആക്ഷേപങ്ങളെന്നും മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ പോലും ഉന്നയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണപക്ഷത്തയാലും പ്രതിപക്ഷത്തായാലും ഒരു മാറ്റവുമില്ല. പ്രതിപക്ഷത്ത് ആകുമ്പോഴും അഴിമതി ആരോപണങ്ങൾ വരുന്നു. അഴിമതി ഒഴിവാക്കാൻ യുഡിഎഫിനു കഴിയുന്നില്ലെന്നും മുഖ്യമന്ത്രി .

രേവന്ദ് റെഡ്ഡിയുടെ 'നീ പോമോനെ വിജയ' പ്രയോഗത്തിലും മുഖ്യമന്ത്രി തുറന്നടിച്ചു. ഒരു മുഖ്യമന്ത്രി ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണെന്നും രേവന്ദ് റെഡ്ഡിയോട് ഡാഷ് മോനേ രേവന്ദാ മറുപടി വരുന്നുണ്ടെന്ന് മാത്രേ ഇപ്പോൾ പറയുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പേരെടുത്തു മുഖ്യമന്ത്രി വിമർശിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. രാഹുൽ ഗാന്ധി പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതില്ല. അബദ്ധ ജഡിലമായ കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. കോൺഗ്രസിൻ്റെ ഉത്തരവാദിത്തമുള്ള സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്. അതിൻ്റെ മാന്യത കാണിക്കണം. ബിജെപി ഇതര കോൺഗ്രസ് അല്ലാത്ത മുഖ്യമന്ത്രിമാരോടുള്ള സമീപനം കണ്ടതാണെന്നും പിണറായി വിജയൻ.

കെജ്‌രിവാളാണ് ഉദാഹരണം. ബിജെപിയെ പരാജയപ്പെടുത്താൻ ഫലപ്രദമായി നിന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തോട് രാഹുൽ ഗാന്ധി സ്വീകരിച്ച നിലപാട് എന്താണ്. ആംആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ ശ്രമിച്ചു. ഫലത്തിൽ ബിജെപിയെ സഹായിക്കുകയല്ലേ ചെയ്തതെന്നും ചോദ്യം.

കേന്ദ്രത്തിനെതിരെ ഒന്നിച്ച് പ്രക്ഷോഭം നടത്താൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ ഇല്ല എന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിൻ്റെ പൊതുവായ പ്രശ്നം ആയിരുന്നു. ട്രേഡ് യൂണിയൻ രാജ്യത്താകെ പണി മുടക്ക് നടത്താൻ തീരുമാനിച്ചു. അതിനെതിരെ അല്ലേ രാഹുൽ ഗാന്ധിയുടെ പാർട്ടി കേരളത്തിൽ നിലപാടെടുത്തത്. ബിജെപി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അല്ലേ ആ സമരമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഡൽഹിയിൽ നടന്ന സമരത്തിലേക്ക് ദേശീയ നേതാക്കളെ ക്ഷണിച്ചു. കോൺഗ്രസ് പ്രസിഡൻ്റിനെ ക്ഷണിച്ചു. പങ്കെടുക്കരുത് എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും പറഞ്ഞ അദ്ദേഹം കെ.സി വേണു​ഗോപാലിൻ്റെ ഡീൽ ആരോപണത്തിനും മറുപടി പറഞ്ഞു. ബിജെപിയുടെ നേതാക്കളിൽ 30 ശതമാനം പേരും കോൺഗ്രസ് നേതാക്കൾ. അവർക്ക് ആളുകളെ സപ്ലൈ ചെയ്യുന്നവരായി കോൺ​ഗ്രസ് മാറി. രാജസ്ഥാനിലെ രാജ്യസഭാ അംഗത്വം രാജിവച്ചാൽ ബിജെപി വരുമെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും എന്തിനാണ് കെ.സി വേണു​ഗോപാൽ രാജി വെച്ചത്. ബിജെപിക്ക് എന്തിനാണ് അവസരമുണ്ടാക്കി കൊടുത്തത്. സ്വന്തം നേതാക്കളുടെ മക്കൾ എവിടെയാണ് ഉള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട നേതാക്കളുടെ മക്കൾ എവിടെ എന്ന് ആലോചിച്ചു നോക്കൂ വെന്നും പിണറായി.

ഒ. രാജഗോപാലിന് അക്കൗണ്ട് തുടങ്ങാനായത് എങ്ങനെയാണെന്നും അവിടെ കോൺഗ്രസ് വോട്ട് കാണാനില്ല. തൊട്ടടുത്ത മണ്ഡലത്തിൽ ബിജെപി വോട്ടും കാണാനില്ല. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ കോൺഗ്രസിൻ്റെ 85000 വോട്ട് എവിടെ പോയി. ഡീൽ കോം​ഗ്രസിന് ചേർന്ന കാര്യം. സ്വയം അണിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജി. സുധാരനെതിരെയും അദ്ദേഹം രം​ഗത്തെത്തി. കൂട്ടത്തിലുള്ള ആൾ നശിക്കാൻ തീരുമാനിച്ച് ശത്രുപക്ഷത്ത് ചേർന്നാൽ അധഃപതിക്കുമെന്നതാണ് സുധാകരിനിലൂടെ കാണുന്നത്. സ്വന്തം സഹോദരൻ കൊല്ലപ്പെട്ടത് എങ്ങനെ എന്ന് എല്ലാവർക്കും അറിയാം. എസ്എഫ്ഐ നേതാവാകുന്നത് മുതൽ സുധാകരൻ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമാണ് ഇപ്പൊൾ പറയുന്നത്. സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുകയാണ്. സുജാതക്കെതിരെ പറഞ്ഞത് സ്ത്രീത്വത്തെ അപമാനിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവും പറയാൻ പാടില്ലാത്തത്. ചില പ്രത്യേക വികാരം ഇളക്കി വിടാനുള്ള ശ്രമം കൂടിയുണ്ട്. അമ്പലപ്പുഴയിൽ ഇതൊന്നും ഏശില്ലെന്നും പുന്നപ്രയുടെ മണ്ണാണെന്നും മുഖ്യമന്ത്രി.



TAGS :

Next Story