Quantcast

മീഡിയവൺ ഫേസ് ഓഫ് കേരള പുരസ്‌കാരം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും

കോവളം ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാരം കൈമാറുക.

MediaOne Logo

Web Desk

  • Updated:

    2023-02-08 01:20:11.0

Published:

8 Feb 2023 6:48 AM IST

Pinarayi Vijayan- MedianeFace OF Kerala
X

പിണറായി വിജയന്‍

തിരുവനന്തപുരം: മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. കോവളം ലീല റാവിസില്‍ നടക്കുന്ന ചടങ്ങില്‍ മാധ്യമ രംഗത്തെ പ്രമുഖര്‍ ചേര്‍ന്നാണ് പുരസ്കാരം കൈമാറുക.

2021ല്‍ കേരളത്തിലെ ജനഹൃദയങ്ങളില്‍ പതിഞ്ഞ പേര് പിണറായി വിജയന്‍. തുടര്‍ ഭരണത്തിലൂടെ കേരള ചരിത്രം തന്നെ മാറ്റി എഴുതിയ നേതാവിനെയാണ് മീഡിയവണ്‍ പ്രേക്ഷകരും വിദഗ്ധ പാനലും കേരളത്തിന്‍റെ മുഖമായി തെരഞ്ഞെടുത്തത്. ഇന്ന് കോവളം ലീലാ റാവിസില്‍ നടക്കുന്ന പ്രൗഢമായ ചടങ്ങില്‍ ജനപ്രതിനിധികളുടെയും പൗരപ്രമുഖരുടെയും സാന്നിധ്യത്തില്‍ പുരസ്കാരം മുഖ്യമന്ത്രി ഏറ്റ് വാങ്ങും.

മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ദി ടെലിഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ എന്നിവര്‍ക്കൊപ്പം മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാനും ചേര്‍ന്നാണ് പുരസ്കാരം നല്‍കുക.

വാര്‍ത്തകളിലെ സാന്നിധ്യംകൊണ്ട് ജനങ്ങളില്‍ സ്വാധീനം സൃഷ്ടിക്കുന്നതിനാണ് മീഡിയവണ്‍ ഫേസ് ഓഫ് കേരള പുരസ്കാരം നല്‍കുന്നത്. മീഡിയവണ്‍ എഡിറ്റോറിയല്‍ ബോര്‍ഡ് മുന്നോട്ട് വെച്ച പത്തു പേരുകളില്‍ നിന്നാണ് പ്രേക്ഷകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെരഞ്ഞെടുത്തത്.

TAGS :

Next Story