Quantcast

തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്; മകന്‍ അപു ഇടുക്കിയിലേക്ക്?

പി.ജെ ജോസഫിന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മകനെ തൊടുപുഴയിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Published:

    8 Feb 2026 10:08 AM IST

തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്; മകന്‍ അപു ഇടുക്കിയിലേക്ക്?
X

ഇടുക്കി: തൊടുപുഴയിൽ വീണ്ടും മത്സരിക്കാൻ പി.ജെ ജോസഫ്. മകൻ അപു ജോണ്‍ ജോസഫ് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. അപുവിനെ ഇടുക്കിയിൽ മത്സരിപ്പിക്കാനാണ് പാർട്ടിയിൽ ആലോചന. അപുവിനെ മത്സരിപ്പിച്ചാൽ കോൺഗ്രസിന് സീറ്റ് നൽകേണ്ടി വരില്ലെന്നും പാർട്ടിയിൽ വിലയിരുത്തലുണ്ട്.

പി.ജെ ജോസഫിന്റെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മകനെ തൊടുപുഴയിൽ ഇറക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തൊടുപുഴയില്‍ ജോസഫ് തന്നെ മത്സരിക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.അതിനിടെ അപുവിനെ ഇടുക്കിയിലേക്ക് മാറ്റുന്നതിലൂടെ ആ സീറ്റ് നിലനിര്‍ത്തുക എന്നതാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന്‍റെ ലക്ഷ്യം.പി.ജെ. ജോസഫ് വിജയിച്ചാൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മന്ത്രിസ്ഥാനം ഉറപ്പാണ്. പി.ജെ ജോസഫ് മണ്ഡലത്തില്‍ അടുത്തിടെ സജീവമാകുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, എൽഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയിരുന്നു. ക്ഷണം ജോസ് കെ. മാണിയുടെ തമാശയെന്ന് അപു ജോസഫ് പ്രതികരിച്ചു. ജോസഫ് വിഭാഗത്തിന്‍റെ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു എൽഡിഎഫിലേക്കുള്ള ജോസ് കെ. മാണിയുടെ ക്ഷണം. ക്ഷണത്തിനു പിന്നിലെ രാഷ്ട്രീയമറിഞ്ഞുകൊണ്ട് തന്നെയാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതികരണം.


TAGS :

Next Story