Quantcast

' വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് നൽകുന്നത്?'; പി.കെ ഫിറോസ്

മൂന്ന് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് സംഘാടകർ സമ്മതിച്ച പ്രോഗ്രാമിലാണ് പൊലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയത്

MediaOne Logo

Web Desk

  • Published:

    13 May 2025 9:04 AM IST

PK Firos
X

കോഴിക്കോട്: ലഹരിക്കെതിരെ വിസ്ഡം സ്റ്റുഡൻസിൻ്റെ കേരള സ്റ്റുഡന്‍റസ് കോൺഫറൻസ് പരിപാടിയുടെ സ്റ്റേജിലേക്ക് പൊലീസ് അതിക്രമിച്ചു കയറി അലങ്കോലമാക്കിയത് ശുദ്ധ തോന്നിവാസമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്.വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പെരിന്തൽമണ്ണയിൽ നടന്ന പരിപാടി പൊലീസ് അതിക്രമത്തെതുടർന്ന് അലങ്കോലമാവുകയും പരിപാടി നിർത്തിവെക്കേണ്ട സാഹചര്യമുണ്ടായതിൽ പ്രതിഷേധവുമായി സംഘടന പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

പി.കെ ഫിറോസിന്‍റെ കുറിപ്പ്

വിസ്ഡം സ്റ്റുഡൻസ്, ലഹരിക്കെതിരെ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസ് 10 മണി കഴിഞ്ഞ് 6 മിനിറ്റ് ആയി എന്ന കാരണം പറഞ്ഞ് പൊലീസ് നിർത്തി വെപ്പിച്ചത് ശുദ്ധ തോന്നിവാസമാണ്. മൂന്ന് മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാമെന്ന് സംഘാടകർ സമ്മതിച്ച പ്രോഗ്രാമിലാണ് പൊലീസ് അതിക്രമിച്ച് കടന്ന് പ്രകോപനമുണ്ടാക്കിയത്.

വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നത്? മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണം.

TAGS :

Next Story