ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോർഡ് ചെയ്യാൻ ആളുണ്ടെങ്കിൽ, നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് മുസ്‌ലിം യൂത്ത് ലീഗ്; പി.കെ ഫിറോസ്
മുട്ടിലിൽ മുറിച്ച മുഴുവൻ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങൾ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയർ ഫോഴ്‌സാകാൻ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ്

മലപ്പുറം: ജലീലിന്റെ കാറിനകത്ത് വോയിസ് റെക്കോർഡ് ചെയ്യാൻ ആളുണ്ടെങ്കിൽ, ജലീലേ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറന്ന് പോകണ്ടെന്നാണ് പി.കെ ഫിറോസ് പറഞ്ഞത്. മലയാളം സർവകാശാല വിവാദത്തിൽ തിരൂരിൽ നടക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കവെയാണ് ഫിറോസിന്റെ പ്രസ്താവന.
വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു. നിങ്ങൾ മുട്ടിലിൽ മുറിച്ച മുഴുവൻ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങൾ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയർ ഫോഴ്‌സാകാൻ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു.
കെ.ടി ജലീലിനെയും സംഘത്തെയും ജയിലിലടക്കുന്നതുവരെ ലീഗ് സമരപോരാട്ടം നടത്തുമെന്നും എന്നാൽ ജലീലിനോട് ചെറിയൊരു ഔദാര്യമായി തവനൂർ ജയിലിൽ തന്നെയടക്കാൻ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ അധികാര സ്ഥാനങ്ങളിൽ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ഫിറോസ് പറഞ്ഞു.
നേരത്തെ മലയാളം സർവകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ അഴിമതി ആരോപണവുമായി ലീഗ് രംഗത്ത് വന്നിരുന്നു. ഇതിൽ ജലീലിന് പങ്കുണ്ടെന്ന വാദത്തിന് തെളിവായി നിരവധി രേഖകളും പുറത്തുവിട്ടിരുന്നു.
Adjust Story Font
16

