Quantcast

എ.കെ.ജി ഫ്ളാറ്റില്‍ നിന്നും ഇറങ്ങി; പി.കെ ഗുരുദാസന്‍ ഇനി 'പൗര്‍ണമി'യില്‍

കാരേറ്റുള്ള പി.കെ.ഗുരുദാസന്‍റെ സ്ഥലത്ത് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയാണ് 33 ലക്ഷം രൂപ ചെലവില്‍ വീടുവച്ച് നല്‍കിയത്

MediaOne Logo

Web Desk

  • Published:

    15 Dec 2022 7:59 AM GMT

എ.കെ.ജി ഫ്ളാറ്റില്‍ നിന്നും ഇറങ്ങി; പി.കെ ഗുരുദാസന്‍ ഇനി പൗര്‍ണമിയില്‍
X

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് പി.കെ ഗുരുദാസന് ഇനി പാര്‍ട്ടി വീടിന്‍റെ തണല്‍. കാരേറ്റുള്ള പി.കെ.ഗുരുദാസന്‍റെ സ്ഥലത്ത് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയാണ് 33 ലക്ഷം രൂപ ചെലവില്‍ വീടുവച്ച് നല്‍കിയത്.

22 വര്‍ഷത്തെ തിരുവനന്തപുരം നഗരവാസത്തിനുശേഷം പി.കെ.ഗുരുദാസന്‍ എ.കെ.ജി ഫ്ളാറ്റില്‍ നിന്ന് ഇറങ്ങി. കാരേറ്റ് പേടികുളത്തുള്ള ഗുരുദാസന്‍റെ 10 സെന്‍റ് സ്ഥലത്ത് മനോഹരമായ വീട് പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റിയാണ് പണി കഴിപ്പിച്ചത്. രാവിലെ നടന്ന ഗൃഹപ്രവേശത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. മന്ത്രിയും കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമൊക്കെയായിരുന്ന പി.കെ ഗുരുദാസന്‍ 2011ല്‍ മന്ത്രിപദമൊഴിഞ്ഞപ്പോള്‍ മുതല്‍ എ.കെ.ജി സെന്‍ററിന് സമീപത്തുള്ള പാര്‍ട്ടി ഫ്ളാറ്റിലായിരിന്നു താമസം. 88കാരനായ ഗുരുദാസന്‍ നിലവില്‍ കൊല്ലം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാണ്. പ്രായത്തിന്‍റെ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഗുരുദാസന്‍റെ മനസ് ഇപ്പോഴും പാര്‍ട്ടിക്കൊപ്പം തന്നെ.

നാലു മക്കളുണ്ട് പി.കെ.ഗുരുദാസന്‍-ലില്ലി ദമ്പതികള്‍ക്ക്. മക്കള്‍ പലയിടത്തായതിനാല്‍ കാരേറ്റിലുള്ള പൗര്‍ണമിയില്‍ ഇരുവരും മാത്രമാകും ഇനിയുള്ള കാലം.



TAGS :

Next Story